കുറ്റിപ്പുറം എ.യു.പി.സ്കൂളിൽ 2022 മാർച്ച് 27 ന് 69-ാം വാർഷികാഘോഷവും, ശ്രീ ടി അബ്ദുറഹ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും ഭംഗിയായി നടത്തി. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ അഥിതികളായി.
കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീ ദേവരാജൻ ആനക്കാരയും യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വസിമ വേളേരിയും നിർവഹിച്ചു.
അറബിക് വിഭാഗം ശ്രീ ടി അബ്‍ദുറഹ്മാൻ മാസ്റ്റർക്ക് മനോഹരമായ യാത്രയയപ്പ് നൽകി. അതിന് മിഴിവേകാൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം,ഗ്രൂപ്പ് ഡാൻസ്,സിംഗിൾ ഡാൻസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.കൂടാതെ പ്ലസ് ടു,എസ്.എസ്.എൽ.സി,യു.എസ്.എസ്,എൽ,എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.























































