ഓഗസ്റ്റ് 15 – നോടനുബന്ധിച്ചു കുറ്റിപ്പുറം നടുവട്ടം എ. യു. പി സ്കൂളിൽ ക്വിസ് മത്സരം, പൊതുസമ്മേളനം, കുട്ടികളുടെ പരിപാടികൾ, ഫിലിം പ്രദർശനം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

കുറ്റിപ്പുറം സബ് ജില്ലാ പ്രേംചന്ദ് ഹിന്ദി പോസ്റ്റർ നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുറ്റിപ്പുറം നടുവട്ടം എ. യു. പി. സ്കൂളിലെ ഫാത്തിമ സിദ്റ (7A) ക്ക് അഭിനന്ദനങ്ങൾ.

കുറ്റിപ്പുറം നടുവട്ടം എ. യു. പി സ്കൂളിലെ 2022-23 പാർലിമെന്റ് തെരഞ്ഞെടുപ്പിൽ, സ്കൂൾ ലീഡറായി മുഹമ്മദ് റഫാസ് ടി.കെ യെയും ഡെപ്യൂട്ടി ലീഡറായി ദിയ ഫാത്തിമ കെ യെയും തിരഞ്ഞെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ.