ഒന്നാം സമ്മാനം നടുവട്ടം എ യു പി സ്കൂളിന്
കുറ്റിപ്പുറം . മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭാ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ 217 വിദ്യാർത്ഥികൾ സംബന്ധിച്ചു. കുറ്റിപ്പുറം ജി എച്ച് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ക്യാമ്പയിന് നേതൃത്വം നൽകിയത്. ഫെബാ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തോടി, എൻ എസ്, എസ് വളണ്ടിയർ അഫ് ലഹ്, അഭിഷേക് സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മികച്ച സ്കൂൾ ആയി നടുവട്ടം എ.യു.പി.എസിനെ തിരഞ്ഞെടുത്തു.


